സ്ട്രെസ്സും തക്കോസുബോ കാർഡിയോമയോപതിയും
ഏപ്രിൽ മാസത്തെ സ്‌ട്രെസ്സ് അവെയർനസ് മാസം എന്ന് കൂടി വിളിക്കാറുണ്ട്. നമ്മളോരോരുത്തരും എല്ലാ ദിവസവും പലതരത്തിലുള്ള സ്‌ട്രെസ്സുകൾ അനുഭവിക്കുന്നവരാണ്. പലപ്പോഴും ചിലതെങ്കിലും നമ്മളെ ഒരു പരിധിയിലധികം അവശരാക്കാറുണ്ട്. മനുഷ്യൻ ഒരു സ്‌ട്രെസ്ഫുൾ ആയ സിറ്റുവേഷനിൽ എത്തുമ്പോൾ അവനിൽ പലതരത്തിലുള്ള ഫിസിയോളജിക്കൽ ചേഞ്ച്‌കളും ഉണ്ടാവും. ഹൃദയമിടിപ്പ് കൂടുക, വിയർക്കുക, തലവേദനിക്കുക, ഉറക്കത്തിൽ പ്രശ്നങ്ങളുണ്ടാവുക, ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ടാവുക.
ഒരു ഇൻട്രസ്റ്റിംഗ് ആയ അസുഖത്തെ പരിചയപ്പെട്ടാലോ തക്കോസുബോ കാർഡിയോമയോപതി എന്നു കേട്ടിട്ടുണ്ടോ നിങ്ങൾ? അക്കോസേട്ടാ എന്നു വിളിക്കുന്നതു പോലെ ഒരു സുഖമില്ലേ പേരിൽ. എന്തായാലും മറ്റൊരു പേരു കൂടി ഉണ്ട് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം. ഹൃദയമാണ് നായകൻ. നായകന്റെ പ്രധാന പമ്പിംഗ് അറയായ ലെഫ്റ്റ് വെൻട്രിക്കിളിന്റെ മസിലിനെയാണ് ബാധിക്കുക.
ജപ്പാനിൽ ഒക്ടോപസുകളെ പിടിക്കാൻ ഉപയോഗിക്കുന്ന ഒരു തരം പാത്രങ്ങളുടെ പേരാണ് തക്കാസുബോ. ലെഫ്റ്റ് വെൻട്രിക്കിളിനു അതിനോട് സാമ്യമുള്ളതായി മാറുന്നതിനാലാണ് തക്കോസുബോ മയോകാർഡിയോപതി എന്നു വിളിക്കുന്നത്. സ്ട്രെസ് ആണ് പ്രധാന വില്ലൻ. സ്ട്രെസ് ഇൻഡ്യൂസ്ഡ് മയോകാർഡിയോപതി എന്നും വിളിക്കുന്നു. സ്ട്രെസ് ഫിസിക്കൽ ആവാം (ഗുരുതര രോഗങ്ങൾ, സർജറി etc) ഇമോഷണൽ ആവാം (ഇഷ്ടപ്പെടുന്നയാളെ നഷ്ടപ്പെടുക, break up etc).
സ്ത്രീകളിലാണ് പ്രധാനമായും ഈ അസുഖം കാണാറുള്ളത്. ഹാർട്ട് അറ്റാക്കി നോട് സാമ്യമുള്ളതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. പക്ഷെ ധമനികളിൽ ബ്ലോക്കുണ്ടാവില്ല. കുറച്ചു ദിവസങ്ങളോ മാസങ്ങളോ കൊണ്ട് ഹൃദയത്തിന്റെ മസിൽ പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തുകയു ചെയ്യും. സ്‌ട്രെസ്സ് മാനേജ്മെന്റാണ് പ്രധാന മാർഗ്ഗം.
ഇങ്ങനെ ഒരു വലിയ സ്‌ട്രെസ്സ്നു നിങ്ങളുടെ ജീവിതത്തിന്റെ പല കാര്യങ്ങളും മാറ്റാൻ സാധിക്കും. അതിനാൽ തന്നെ നമ്മുടെ സ്‌ട്രെസ്സിനെ തിരിച്ചറിയേണ്ടത്തും പരിഹരിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.