fbpx

“മനശ്ശാസ്ത്രജ്ഞർക്ക് എന്റെ മനസ്സ് വായിക്കാനാകുമോ?”

ഈ ചോദ്യം പലപ്പോഴും എനിക്ക് നേരിടേണ്ടി വരാറുണ്ട്. എനിക്ക് മാത്രമല്ല ഒട്ടുമിക്ക സൈക്കോളജിസ്റ്റുകളും ഈ ചോദ്യം നേരിടാറുണ്ടാകും. സിനിമകളിൽ മനശ്ശാസ്ത്രജ്ഞരെ അതിശയകരമായ കഴിവുകളുള്ളവരായി ചിത്രീകരിക്കുന്നത് കൊണ്ട് ഇത് ഒരു പൊതു തെറ്റിദ്ധാരണയായി മാറിയിരിക്കുന്നു. യാഥാർത്ഥ്യം എന്തെന്നാൽ, മനശ്ശാസ്ത്രജ്ഞന്മാർക്ക് മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ കഴിവില്ല.

ഞങ്ങളുടെ ജോലി മനുഷ്യരുടെ പെരുമാറ്റങ്ങളും, ചിന്തകളും വികാരങ്ങളും ശാസ്ത്രീയമായി പഠിക്കുകയെന്നാണ്. ആളുകൾക്ക് അനുഭവപ്പെടുന്നത് എന്താണെന്നു മനസ്സിലാക്കാനായി, ഞങ്ങൾ നിരീക്ഷിക്കുന്നു, കേൾക്കുന്നു, ചോദ്യങ്ങൾ ചോദിക്കുന്നു. ഇതിലൂടെ ഞങ്ങൾ നിങ്ങളുടെ ചിന്തകളും പെരുമാറ്റങ്ങളും നിരീക്ഷിച്ച് ചില ധാരണകൾ കൈവരിക്കാം, പക്ഷേ അത് ഒരാളുടെ മനസ്സ് നേരിട്ട് വായിക്കുന്നതിനു തുല്യമല്ല.

മനശ്ശാസ്ത്രജ്ഞന്മാർ ശാസ്ത്രീയ മാർഗ്ഗങ്ങൾ ആശ്രയിച്ചാണ് വ്യക്തികളുടെ ചിന്തകളും വികാരങ്ങളും പരിശോധിക്കുന്നത്. ഞങ്ങൾ അഭിമുഖങ്ങൾ, വിലയിരുത്തലുകൾ, ചികിത്സാ സംഭാഷണങ്ങൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഒരു വ്യക്തിയുടെ ഉള്ളിലെ ലോകം മനസ്സിലാക്കുന്നു. എങ്കിലും, ആ വ്യക്തി പങ്കിടുന്ന കാര്യങ്ങളിൽ നിന്ന് മാത്രമേ ആ മനസിലാക്കൽ സാധ്യമാകുകയുള്ളൂ, അല്ലാതെ വ്യക്തിയുടെ ചിന്തകളിലേക്ക് നേരിട്ട് പ്രവേശനം നേടുന്നതിൽ നിന്നല്ല.

ചികിത്സ ഒരു സഹകരണ പ്രക്രിയയാണ്. നിങ്ങളുടെ മനശ്ശാസ്ത്രജ്ഞരോട് തുറന്നു സംസാരിക്കുന്നതും സത്യസന്ധമായിരിയ്ക്കുന്നതും നിങ്ങളെ കൂടുതൽ ഫലപ്രദമായി മനസിലാക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ചിന്തകളും വികാരങ്ങളും തുറന്ന് പറയാൻ, സുരക്ഷിതമായ ഒരു സ്ഥലം/safe place സൃഷ്ടിക്കുകയും ഒരുമിച്ച്, തിരിച്ചറിവും വളർച്ചയും ലക്ഷ്യമാക്കി മുന്നോട്ട് പോകാനുള്ള വഴിയും മനശ്ശാസ്ത്രജ്ഞർ ഉണ്ടാക്കുന്നു.

ചുരുക്കത്തിൽ, മനശ്ശാസ്ത്രജ്ഞന്മാർക്ക് മനുഷ്യരുടെ പെരുമാറ്റം വിശകലനം ചെയ്ത് മനസ്സിലാക്കാനുള്ള കഴിവുകൾ ഉണ്ടായിരിക്കാം, എന്നാൽ അവർക്കു തലച്ചോറിൽ നടന്നുകൊണ്ടിരിക്കുന്നവയെ നേരിട്ട് വായിക്കാൻ കഴിയില്ല. ഒരാളുടെ ചിന്തകളും വികാരങ്ങളും വിശദീകരിക്കാനും മനസ്സിലാക്കാനും, നിങ്ങളുടെ ജീവിതത്തിൽ പോസിറ്റീവ് മാറ്റങ്ങൾ കൊണ്ടുവരാനുമുള്ള സഹായം നൽകുന്നതാണ് മനഃശാസ്ത്രജ്ഞരുടെ പ്രധാന പ്രവർത്തനം.

ഡോ. ഗായത്രി ബൽറാം



Leave a Reply

Your email address will not be published. Required fields are marked *